ഭൂമിയില്‍ പ്രത്യക്ഷമായ ആദ്യത്തെ ജീവജാലങ്ങളില്‍ ഒന്നാണ് ബാക്ടീരിയ. ഒരു ആദിമജീവിയായ ബാക്ടീരിയ മണ്ണിലും, സസ്യങ്ങളിലും, ജലത്തിലും ഭൗമോപരിതല ത്തിലും, അടിസ്ഥാനപരമായി എല്ലായിടത്തും കാണപ്പെടുന്നു. വാതിലുകളുടെ പിടിയില്‍ നിന്നോ, ഹസ്തദാനത്തിലൂടെയോ, ബാക്ടീരിയയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയു.
നിരവധി നല്ല ബാക്ടീരിയയും എല്ലായിടത്തും കാണപ്പെടുന്നു. ബാക്ടീരിയ, മരണപ്പെട്ട സസ്യജന്തുജാലങ്ങളെ പുനചംക്രമണം ചെയ്യുവാന്‍ സഹായിക്കുന്നു. വ്യവസായമേഖലയില്‍, അഴുക്കുജലമോ, വസ്തുക്കളോ ശുദ്ധീകരിക്കുന്നതിനോ അല്ലെങ്കില്‍ ഒായില്‍ ചോര്‍ച്ച തകരാറുകള്‍ പരിഹരിക്കുന്നതിനോ ബാക്ടീരിയയെ ഉപയോഗിക്കുന്നു. ദഹനനാളിയില്‍ കാണപ്പെടുന്ന ബാക്ടീരിയ ഭക്ഷണം ദഹിപ്പിക്കുന്നതിനും, രോഗത്തിന് കാരണമായേക്കാവുന്ന ചില സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിനും, പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നതിനും സഹായകമാണ്. ശരീരത്തിലെ നല്ല ബാക്ടീരിയകള്‍ ചീത്ത ബാക്ടീരിയ നിമിത്തം ഉ(null)ാകുന്ന ആരോഗ്യപ്രശ്നങ്ങളെ നിയന്ത്രണവിധേയമാക്കി നിര്‍ത്തുകയും ചെയ്യുന്നു. ബാക്ടീരിയ മനുഷ്യന് ഹാനികരമായ രീതിയിലും പ്രവര്‍ത്തിക്കുന്നു. ബാക്ടീരിയ നിമിത്തം ന്യുമോണിയ (by the bacterium streptococcus pneuomonia ‑), മെനിഞ്ചൈറ്റിസ് (by Haemophilus influenza‑), സ്ട്രെപ്ത്രോട്ട് (by group A Streptococcus‑) കെൂടാതെ ഫുഡ്പോയിസണിംങ് (by Escherichia coli and salmonella‑) മുതലായ നിരവധി അസുഖങ്ങള്‍ ഉകുന്നു.
ഇത്തരം ചീത്ത ബാക്ടീരിയയെ ഒഴിവാക്കുന്നതിന് വേയാണ് നമ്മുടെ കൈകള്‍ വൃത്തിയായി കഴുകി സൂക്ഷിക്കുന്നതിനെപ്പറ്റിയും, അടുക്കള, ബാത്ത്റൂം എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും പറയുന്നത്. പൊതുവായി, ബാക്ടീരിയ സങ്കീര്‍ണ്ണമായ വിഭാഗങ്ങളില്‍ ജീവിക്കുന്നവയാണ്. ചില ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് അവയ്ക്ക് ഭീഷണിയായേക്കാവുന്ന മറ്റു ചിലതരം ബാക്ടീരിയകളുടെ വളര്‍ച്ചയെ മുരടിപ്പിക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുന്നു. മറ്റു ചില ബാക്ടീരിയ ചില സ്വഭാവിക പരിണാമങ്ങള്‍ക്കു വിധേയമായി ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധശേഷി നേടുകയും അതിജീവിക്കുകയും ചെയ്യുന്നു.
പൊതുജനങ്ങള്‍ ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗവും ദുരുപയോഗവും ചെയ്യുന്നതിലൂടെ ചില ചീത്തബാക്ടീരിയകള്‍ വളരെ വേഗം ഇതിനെതിരെ പ്രതിരോധശേഷി ആര്‍ജ്ജിക്കുകയും വളരെയധികം നല്ല ബാക്ടീരിയനശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷി ആര്‍ജ്ജിതമായ ചീത്തസൂക്ഷ്മാണുക്കള്‍ വളരെ സാധാരണമാവുകയും അണുബാധ ചികിത്സിച്ച് ഭേദമാക്കാന്‍ വളരെ ബുദ്ധിമുട്ട്ഏറിയതുമാക്കുന്നു. മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി ആര്‍ജ്ജിച്ച ബാക്ടീരിയല്‍അണുബാധയെആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കുറയ്ക്കുന്നതിലൂടെഅണുബാധയുടെ തുടക്കത്തില്‍ തന്നെ തടയുവാന്‍ സാധിക്കും.
ചുരുക്കത്തില്‍, ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗത്തിലൂടെയോ ദുരുപയോഗത്തിലൂടെയോ നല്ല ബാക്ടീരിയയെ ഒരിക്കലും നശിപ്പിക്കാതിരിക്കുക.