ആന്റി ബയോട്ടിക്കുകള്‍ ബാക്ടീരിയ മൂലമുകുന്ന അണുബാധ ചികിത്സിച്ചു ഭേദമാക്കാനുപയോഗിക്കുന്ന മരുന്നുകളാണ്. ഇവ ബാക്ടീരിയയിലെ കോശഘടനയെ മാത്രം ലക്ഷ്യം വച്ചുള്ളവയാണ്. വൈറസുകള്‍ ബാക്ടീരിയയില്‍ നിന്ന് ഘടനാപരമായി വ്യത്യസ്തമാണ്. അവ മനുഷ്യകോശങ്ങള്‍ക്കുള്ളില്‍ ജീവിക്കുകയും പെരുകുകയും ചെയ്യുന്നു. അവയ്ക്ക് ജീവകോശങ്ങള്‍ക്ക് വെളിയില്‍ പെരുകുവാന്‍ സാധിക്കുകയില്ല. ചില ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയയുടെ കോശഭിത്തി നശിപ്പിക്കുന്നു. മറ്റുള്ളവ ബാക്ടീരിയയുടെ കോശങ്ങളിലെ പ്രോട്ടീനുകളുടെ സങ്കലനം തടസ്സപ്പെടുത്തുന്നു. വൈറസുകളില്‍ ഇൗ ഘടന നിലവിലില്ല.
ചില വൈറല്‍ അണുബാധകള്‍ ആന്റിവൈറല്‍ മരുന്നുകള്‍ കൊ വിജയകരമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. ഉദാഹരണത്തിന് വേരിസെല്ല സോസ്റ്റര്‍ വൈറസ് (ഹെര്‍പസ് സോസ്റ്റര്‍), ഹെപ്പറ്റൈറ്റിസ് സി വൈറസ് മുതലായവ. HIV, ഹെപ്പറ്റൈറ്റിസ് ബി മുതലായ വൈറസുകള്‍ക്കെതിരെ, രോഗിക്ക് ഹാനികരമാകാത്ത രീതിയില്‍ വൈറസിനെ നിയന്ത്രിച്ചു നിര്‍ത്തുവാനും വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നതിന്റെ സാധ്യത കുറയ്ക്കുവാനും സാധിക്കും.
എന്നിരുന്നാലും വിവിധ വൈറസുകള്‍ക്കെതിരെ ഫലപ്രദമായ നിരവധി വാക്സിനുകള്‍ ലഭ്യമാണ്. വാക്സിനുകള്‍ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ ഉത്തേജിപ്പിക്കുകയും ആന്റിബോഡികള്‍ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ഇൗ ആന്റിബോഡികള്‍ ശരീരത്തിലെ വൈറസിനെ തിരിച്ചറിഞ്ഞ് അവ രോഗബാധയുക്കുന്നതിനു മുമ്പ് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്യുന്നു. മീസില്‍സ് ( ാം പനി), റാബീസ് (പേവിഷബാധ) തുടങ്ങിയ അസുഖങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗം വാക്സിനുകളുടെ ഉപയോഗമാണ്.
References
1 BCC Science. (2013, January 24). Why can't we beat viruses? Retrieved from http://www.bbc.co.uk/science/0/21143412