2005 മുതല്‍, WHO മനുഷ്യരാശിക്കുവേ ഉപയോഗിക്കുന്ന ആന്റിമൈക്രോബിയല്‍ മരുന്നുകളുടെ ഒരു നവീകരിച്ച പട്ടിക തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു. അതില്‍ ഭൂരിഭാഗവും പക്ഷിമൃഗാദികളുടെ സംരക്ഷണത്തിനുവേ ഉപയോഗിക്കുന്ന മരുന്നുകളാണ്. ആധുനിക വൈദ്യശാസ്ത്രത്തില്‍ അവയുടെ പ്രാധാന്യമനുസരിച്ച് അതീവ പ്രാധാന്യമേറിയവ, കൂടുതല്‍ പ്രാധാന്യമുള്ളവ, പ്രാധാന്യമുള്ളവ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇൗ പട്ടികയുടെ ഉദ്ദേശ്യം മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും വേയുള്ള മരുന്നുകളില്‍ എല്ലാ ആന്റിമൈക്രോബിയലുകളുടേയും പ്രതേ്യകിച്ച് അതീവപ്രാധാന്യമേറിയ ആന്റിമൈക്രോബിയലുകളുടെ വിവേകപൂര്‍ണമായ ഉപയോഗവും, കൂടാതെ ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷിയെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കലുമാണ്.
2019 ല്‍ ണഒഛ മനുഷ്യനുവേയുള്ള മരുന്നുകളില്‍ അതീവപ്രാധാന്യമേറിയ ആന്റിമൈക്രോബിയലുകളുടെ ആറാമത്തെ പുനരവലോകനം ആവിഷ്ക്കരിച്ചു പുറത്തിറക്കി. WHO സംഘടിപ്പിച്ച വിദഗ്ധസമ്മേളനത്തിന്റെ ഉള്ളടക്കം ഇനി പറയുന്നവയാണ്.
1. പക്ഷിമൃഗാദികള്‍ക്കു വേ(null)ി ഉപയോഗിക്കുന്ന ആന്റിമൈക്രോബിയലുകളുടെ പ്രവര്‍ത്തനത്തിലൂടെ ഉ(null)ാകുന്ന ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷി ഉള്ള സൂക്ഷ്മാണുക്കള്‍ മൂലം മനുഷ്യന്റെ ആരോഗ്യത്തിന് ദൂഷ്യഫലങ്ങള്‍ ഉ)കുന്നുവെന്നതിന് വ്യക്തമായ തെളിവുകളു(null)്.
2. പക്ഷിമൃഗാദികള്‍ക്കുവേ ഉപയോഗിക്കുന്ന ആന്റിമൈക്രോബിയലുകളുടെ അളവും ഘടനാ പ്രവര്‍ത്തനങ്ങളും പക്ഷിമൃഗാദികളിലും ഭക്ഷ്യവസ്തുക്കളിലും പ്രതിരോധശേഷി ആര്‍ജ്ജിതമായ ബാക്ടീരിയയുടെ ആവിര്‍ഭാവത്തെ സ്വാധീനിക്കുകയും അതുവഴി മരുന്നിനെതിരെ പ്രതിരോധശേഷി നേടിയ ബാക്ടീരിയ മനുഷ്യരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.
3. ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷിയുടെ പരിണിതഫലങ്ങള്‍ കൂടുതല്‍ മാരകമാകുന്നത് മനുഷ്യന് അതീവപ്രാധാന്യമേറിയ ആന്റിമൈക്രോബിയല്‍ മരുന്നുകള്‍ക്കെതിരെ സൂക്ഷ്മാണുക്കള്‍ പ്രതിരോധശേഷി ആര്‍ജ്ജിക്കുമ്പോഴാണ്.
മറ്റൊരു ശ്രദ്ധേയമായ കാര്യം പക്ഷിമൃഗാദികളില്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ ഉദാ: tilmicosin മനുഷ്യരില്‍ ഉപയോഗിക്കാറില്ലെങ്കിലും അതീവ പ്രാധാന്യമേറിയ ആന്റിബയോട്ടിക് മരുന്നായാണ് കണക്കാക്കപ്പെടുന്നത്. അവ മനുഷ്യരില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ അതേ ക്ലാസ്സില്‍ (macrolides)പ്പൈട്ടവയായതിനാലാണ് ഇത്. Tilmicosin ന്റെ പക്ഷിമൃഗാദികളുടെ പരിപാലനത്തിലെ അമിതഉപയോഗവും ദുരുപയോഗവും macrolides റൈസിസ്റ്റന്റ് ബാക്ടീരിയയുടെ ഉത്ഭവത്തിന് കാരണമാകുന്നു.
ഒരു യു. എസ് പഠന റിപ്പോര്‍ട്ടനുസരിച്ച് UTI ബാധിച്ച Pensylvania ക്കാരിയായ ഒരു സ്ത്രീയുടെ ശരീരത്തിലെ Escherichia coli bacteria യില്‍ ങരൃ ജീന്‍ Mcr-1 യി. Mcr-1 ജീന്‍ ഉള്‍ക്കൊള്ളുന്ന ബാക്ടീരിയ കൊളിസ്റ്റീന്‍ എന്ന ആന്റിബയോട്ടിക്കിന് എതിരായി പ്രതിരോധശേഷി ആര്‍ജ്ജിതമാണ്. യു.എസ് അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് ങരൃ ജീന്‍ ഒരു പന്നിയുടെ കുടലിന്റെ അംശങ്ങളില്‍ കാണപ്പെട്ടു എന്നതാണ്. വിവിധ തരത്തിലുള്ള ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി നേടിയ ബാക്ടീരിയ മൂലമുകുന്ന അണുബാധ ചെറുക്കാനുള്ള അവസാനത്തെ ആശ്രയമായാണ് കൊളിസ്റ്റീന്‍ കണക്കാക്കപ്പെടുന്നത്. അതീവ പ്രധാന്യമേറിയ മുന്‍ഗണനാ ക്രമത്തിലുള്ള ആന്റിമൈക്രോബിയല്‍ വിഭാഗത്തില്‍പ്പെടുന്ന കൊളിസ്റ്റീന്‍ പക്ഷിമൃഗാദികളുടെ പരിപാലനപ്രക്രിയയില്‍ ഉപയോഗിക്കുവാന്‍ നിരോധന മേര്‍പ്പെടുത്തിയിട്ടുള്ള ഒരു ആന്റിബയോട്ടിക്കാണ്. ഇൗ അടുത്ത കാലത്ത്, ചൈനയില്‍ പക്ഷിമൃഗാദികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന മരുന്ന് എന്ന നിലയില്‍ കൊളിസ്റ്റീന്റെ ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തുകയും പക്ഷിമൃഗാദികളുടെ ചികിത്സാരീതിയില്‍ കൊളിസ്റ്റീന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
References
1 WHO. (2019). Critically important antimicrobials for human medicine, 6th revision. ISBN 978-92-4-151552-8
2 Branswell, H. (2016, May 26). The world's worst superbug has made its way to the US. Retrieved from http://www.businessinsider.com/superbug-resistant-to-colistin-found-in-us-2016-5