ആന്റിബയോട്ടിക് സംയുക്തം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍
  
Translated

വിശേഷണം: പക്ഷിമൃഗാദികളുടെ പരിപാലനത്തില്‍ അവയുടെ ജീവിത കാലയളവില്‍ എപ്പോഴെങ്കിലും ആന്റിബയോട്ടിക് നല്‍കുകയാണെങ്കില്‍, സാധാരണയായി പക്ഷിമൃഗാദികള്‍ക്ക് അവയുടെ തീറ്റയിലോ, വെള്ളത്തിലോ  ആന്റിബയോട്ടിക് നല്‍കുന്നതിനെയോ അല്ലെങ്കില്‍ അവയില്‍നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷേ്യാല്പന്നങ്ങളില്‍ ആന്റിബയോട്ടിക് സംയുക്തം കലര്‍ത്തുന്നതിനെയോ ഇത് സൂചിപ്പിക്കുന്നു. 

 

ആന്റിബയോട്ടിക് നല്‍കി വളര്‍ത്തുന്ന പക്ഷിമൃഗാദികളില്‍ നിന്നുള്ള മാലിന്യങ്ങളില്‍ ആന്റിബയോട്ടിക്കിന്റെയോ, ആന്റിബയോട്ടിക് റെസിസ്റ്റന്റ് ബാക്ടീരിയയുടേയോ സാന്നിദ്ധ്യം കാണപ്പെടുവാന്‍ സാധ്യതയു.

 

സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം പായ്ക്കറ്റ് മാംസാഹാരവും സാധാരണയായി ആന്റിബയോട്ടിക് സംയുക്തം നല്‍കി പരിപാലിച്ച പക്ഷിമൃഗാദികളില്‍ നിന്നാണ് ഉല്പാദിപ്പിക്കുന്നത്. ഭക്ഷേ്യാല്പാദനത്തിനായി വളര്‍ത്തുന്ന പക്ഷിമൃഗാദികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും അവയുടെ തൂക്കം രോഗപ്രതിരോധശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും, വേയുമാണ് സാധാരണയായി ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നത്. 

 

Learning point

പക്ഷിമൃഗാദികളുടെ പരിപാലനത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെപ്പറ്റി നാം ആശങ്കപ്പെടേ?

 

ലോകവ്യാപകമായി ദിനംതോറും ആന്റിബയോട്ടിക്കുകള്‍ പക്ഷിമൃഗാദികളുടെ പരിപാലനത്തില്‍ (പശു, കോഴി, പന്നി, മത്സ്യം, ചെമ്മീന്‍) ഉപയോഗിച്ചു വരുന്നു. കര്‍ഷകര്‍ പക്ഷിമൃഗാദികളുടെ വളര്‍ച്ചയ്ക്കു വേയും, രോഗചികിത്സയ്ക്കു വേയും  അവയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വേയുമാണ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചു വരുന്നത്.  അതേ സമയം, ലോകവ്യാപകമായി പക്ഷിമൃഗാദികളുടെ വളര്‍ച്ചയ്ക്കു വേയുള്ള ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിരോധിച്ചു വരികയാണ്. എന്നിരുന്നാലും നിരവധി രാജ്യങ്ങളില്‍ പക്ഷിമൃഗാദികളില്‍ ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകളുടെ അളവ് അജ്ഞാതമായി തുടരുന്നു ഒരു പക്ഷേ, പക്ഷിമൃഗാദികളുടെ മാംസോല്പന്നങ്ങളുടെ കൂടുതല്‍ ആവശ്യകതയായിരിക്കാം ഇൗ വര്‍ദ്ധനവിനു കാരണം. 

 

ലോകവ്യാപകമായി ഒരു വര്‍ഷം 200000-250000 ടണ്‍ ആന്റിമൈക്രോബിയലുകള്‍  ഉല്പാദിപ്പിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യപ്പെടുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.  ഇതില്‍  ആന്റി മൈക്രോബിയല്‍ ഉല്പന്നങ്ങള്‍ പക്ഷിമൃഗാദികളും ബാക്കി  മനുഷ്യരും ആണ് ഉപയോഗിക്കുന്നത്. 


ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യരുടേയും പക്ഷിമൃഗാദികളുടെയും മലമൂത്രവിസര്‍ജ്ജ്യങ്ങളില്‍ കൂടെ പുറന്തള്ളപ്പെടുകയും അഴുക്കുചാലുകളിലൂടെ പരിസ്ഥിതിയില്‍ എത്തിച്ചേര്‍ന്ന് പരിസ്ഥിതി മലിനമാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പരിസ്ഥിതിയില്‍ എത്തിച്ചേരുന്ന ആന്റിബയോട്ടിക്കുകളുമായി സാധാരണയായി മനുഷ്യരിലും പക്ഷിമൃഗാദികളിലും വസിക്കുന്ന അണുക്കള്‍ സമ്പര്‍ക്കം പുലര്‍ത്തുകയും ആന്റിബയോട്ടിക് പ്രതിരോധശേഷി കൈവരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള  ആന്റിബയോട്ടിക് റെസിസ്റ്റന്റ്  ബാക്ടീരിയ മറ്റു ആളുകളിലേക്കും പരിസ്ഥിതിയിലേക്കും വ്യാപിക്കുകയും അങ്ങനെ അണുബാധയ്ക്കും മരണത്തിനും കാരണമാവുകയും ചെയ്യുന്നു. 

 

മറ്റൊരു പ്രധാനപ്പെട്ട  വസ്തുത, ഭക്ഷേ്യാല്പാദനത്തിനുവേ ശുചിത്വമേറിയ ഫാമിംഗ് രീതികളിലൂടെ വളര്‍ത്തുന്ന പക്ഷിമൃഗാദികളുടെ പരിപാലനത്തിനായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചിട്ടു)ങ്കില്‍ തന്നെയും അവയെ കശാപ്പ് ചെയ്യുന്നതിന് 20 ദിവസം മുമ്പായി ആന്റിബയോട്ടിക് നല്‍കിയിട്ടില്ലെങ്കില്‍, ഇത്തരത്തില്‍ ഭക്ഷേ്യാല്പന്നങ്ങള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് കണക്കാക്കാം. ഇത് അത്തരം ഭക്ഷേ്യാല്പന്നങ്ങള്‍ ആന്റിബയോട്ടിക്കിന്റേയും മരുന്നിനെതിരെ  പ്രതിരോധശേഷി ആര്‍ജ്ജിച്ച ബാക്ടീരിയയുടേയും അസാന്നിദ്ധ്യം ഉറപ്പാക്കാം. 


ലോകാരോഗ്യസംഘടന (WHO) യുടെ നിര്‍ദ്ദേശമനുസരിച്ച് കര്‍ഷകരും ഭക്ഷേ്യാല്പാദന വ്യവസായ മേഖലയും ആരോഗ്യമുള്ള പക്ഷിമൃഗാദികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും രോഗപ്രതിരോധത്തിനും വേയുള്ള ആന്റിബയോട്ടിക്കു കളുടെ ഉപയോഗം നിര്‍ത്തലാക്കണം എന്നുള്ളതാണ്. ആരോഗ്യമുള്ള  പക്ഷി മൃഗാദികളുടെ  കൂട്ടത്തിലോ വര്‍ഗ്ഗത്തിലോ മത്സ്യ ഇനങ്ങളിലോ മറ്റു സഹജീവി കള്‍ക്ക് അണുബാധയു)ായാല്‍ അതിനെ പ്രതിരോധിക്കുന്നതിനു വേ മാത്രമേ  ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ പാടുള്ളൂ.

 

References

1 Arsenault, C. (2015, March 24). A huge spike in antibiotic-fed livestock is bringing the superbug epidemic even faster than feared. Retrieved from https://www.businessinsider.com/r-soaring-antibiotic-use-in-animals-fuels-super-bug-fears-2015-3

2 Food Print Organzation. (2019). Antibiotics in Our Food System. Retrieved from http://www.sustainabletable.org/257/antibiotics

3 O'Neill, J. (2015). Antimicrobials in Agriculture and The Environment: Reducing Unnecessary Use and Waste. The Review on Antimicrobial Resistance. Retrieved from https://ec.europa.eu/health/amr/sites/amr/files/amr_studies_2015_am-in-agri-and-env.pdf

4 CDC. (2013). Antibiotic Resistance [Picture]. In www.cdc.gov. Retrieved from https://www.cdc.gov/foodsafety/pdfs/ar-infographic-508c.pdf

5 WHO. (2017). Stop using antibiotics in healthy animals to preserve their effectiveness. Retrieved from https://www.who.int/news-room/detail/07-11-2017-stop-using-antibiotics-in-healthy-animals-to-prevent-the-spread-of-antibiotic-resistance

Related words.
Word of the month
New word