ആന്റിഫംഗല്‍
  
Translated

നാമവിശേഷണം: ഫംഗസിന്റെ വളര്‍ച്ചയെ തടയാനോ നശിപ്പിക്കാനോ ഉള്ള കഴിവ് 

 

റിംഗ്വേം പോലുള്ള ഫംഗസ് അണുബാധകളെ ചികിത്സിക്കാന്‍ ആന്റിഫംഗല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നു. 

 

അണുബാധ ആന്റിഫംഗല്‍ ക്രീം ഉപയോഗിച്ച് ചികിത്സിക്കാന്‍ സാധിക്കും.

Learning point

ആന്റിഫംഗല്‍ പ്രതിരോധശേഷിയുടെ ഭീഷണി
 

 

ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ പൊതുജനാരോഗ്യഭീഷണിസുപരിചിതമാണെങ്കിലും ആന്റിഫംഗല്‍ പ്രതിരോധശേഷിയുടെ ആഘാതവും, അതിന്റെ ക്ലേശങ്ങളുംതിരിച്ചറിയപ്പെടാത്തതും വേത്ര അംഗീകാരം കിട്ടാതെ പോയതുമായ രോഗപ്രശ്നങ്ങളുമാണ്.

 

ഏറ്റവും സാധാരണമായ ഫംഗസ് അണുബാധകളിലൊന്നായ കാന്‍ഡിഡ (കാന്‍ഡിഡെമിയ) രക്തപ്രവാഹത്തെ ബാധിച്ചേക്കാം. വര്‍ഷങ്ങളായി വികസിപ്പി ച്ചെടുത്തിട്ടുള്ള ഏതാനും ആന്റിഫംഗല്‍ മരുന്നുകള്‍ ഫംഗസ് അണുബാധയെ ചികിത്സിക്കുവാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. 


ബാക്ടീരിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചില ഫംഗസുകളും പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടു(null)്. കാന്‍ഡിഡെമിയയ്ക്ക് കാരണമാകുന്ന ചില തരം കാന്‍ഡിഡ ഇപ്പോള്‍ ആന്റിഫംഗല്‍ മരുന്നുകളെ പ്രതിരോധിക്കുന്നു. 


ബാക്ടീരിയകളെപ്പോലെ തന്നെ, ഫംഗസുകളും  ആന്റിഫംഗല്‍ മരുന്നുകളുടെ അനുചിതവും നരന്തരവുമായ ഉപയോഗത്തിന് വിധേയമാകുമ്പോള്‍ പ്രതിരോധശേഷി നേടുന്നു.  ആന്റിഫംഗല്‍ മരുന്നുകളുടെ അനുചിതമായ ഉപയോഗത്തിനുള്ള ഒരു ഉദാഹരണമാണ് കുറഞ്ഞ അളവിലോ കാലയളവിലോ ഫംഗല്‍ ക്രീമുകള്‍ ഉപയോഗിക്കുന്നത.് അണുബാധയെ ഇത് നശിപ്പിക്കുന്നുമില്ല.   ആന്റിഫംഗല്‍ ചികിത്സയ്ക്കുള്ള പ്രതിരോധശേഷിയുടെ തോത് വര്‍ദ്ധിക്കുന്നത് ആഗോള ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന രോഗാവസ്ഥ പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കും. വിള നശിപ്പിക്കുന്ന ഫംഗസിന്റെ പ്രവര്‍ത്തനം മൂലം ഒാരോ വര്‍ഷവും ആഗോള വിളയുടെ  നഷ്ടം കണക്കാക്കുന്നു. കാര്‍ഷികമേഖലയിലെ ആന്റിഫംഗല്‍  രാസവസ്തുക്കളുടെ അമിത ഉപയോഗം ആന്റിഫംഗല്‍  പ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. പ്രതിരോധശേഷിയുള്ള ഫംഗസ് വേഗത്തില്‍ പടരുകയും ആഗോളതലത്തില്‍ ഭക്ഷേ്യാല്പാദനത്തിനുള്ള ശേഷിയെ നശിപ്പിക്കുവാനും സാധ്യതയു.  

Related words.
Word of the month
New word