അണുബാധ
  
Translated

നാമം: ബാക്ടീരിയ, വൈറസ്, പരാന്നഭോജികള്‍ അല്ലെങ്കില്‍ ഫംഗസ് പോലുള്ള രോഗകാരികളായ സൂക്ഷ്മാണുക്കളുടെ വ്യക്തിയിലോ ജീവിയിലോ ഉള്ള ആക്രമണം.

 

ജലദോഷം വൈറല്‍ അണുബാധയുടെ ഒരു ഉദാഹരണമാണ്. രോഗിക്ക് തൊ(null)വേദന, ചുമ,തുമ്മല്‍, നേരിയ പനി എന്നിവ അനുഭവപ്പെടും.

 

അണുബാധ തടയല്‍ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ആരോഗ്യ സംരക്ഷണം ലഭിക്കുമ്പോള്‍ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യത്തോടെ തുടരാന്‍ കഴിയും

 

സമാനപദങ്ങള്‍ സാക്രമികം

നാമവിശേഷണം: അണുബാധയുക്കാന്‍ സാധ്യതയുള്ള, അണുബാധയാല്‍ പകരുവാന്‍ സാധ്യതയുള്ള

Learning point

നമ്മളെയും പ്രിയപ്പെട്ടവരെയും അണുബാധയില്‍ നിന്ന് എങ്ങനെ സംരക്ഷിക്കാം?
 

 

രോഗമുക്കുന്ന ബാക്ടീരിയകള്‍, വൈറസുകള്‍, പരാന്നഭോജികള്‍ അല്ലെങ്കില്‍ ഫംഗസുകള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ച് പെരുകാന്‍ തുടങ്ങുമ്പോഴാണ് അണുബാധ ഉകുന്നത്. അവ പകരാതെ നോക്കുന്നതിലൂടെയും വാക്സിനേഷനിലൂടെ വഴിയോ അണുബാധ തടയാന്‍ കഴിയും. കമ്മ്യൂണിറ്റി സ്വായത്തമായ അണുബാധകള്‍ ഒഴിവാക്കാന്‍ രോഗികളും പൊതുജനങ്ങളും ഇൗ ശുപാര്‍ശകള്‍ ഒാര്‍മ്മിക്കണം. 


1. അണുബാധ എങ്ങനെയാണ് പകരുന്നതെന്ന് മനസ്സിലാക്കുക.   
മൂക്ക്, വായ, ചെവി, മലദ്വാരം, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിലെ തുറസ്സുകളിലൂടെയാണ് മിക്ക സൂക്ഷ്മാണുക്കളും നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത്. അവ നമ്മുടെ ചര്‍മ്മത്തിലൂടെയോ പ്രാണി, പക്ഷിമൃഗാദികള്‍ എന്നിവയുടെ കടിയിലൂടെയോ അല്ലെങ്കില്‍ വാതിലുകളും മറ്റും  തുറക്കുമ്പോള്‍ നമ്മുടെ സ്പര്‍ശനത്തില്‍ കൂടെയോ പകരാം. അവ വായുവില്‍ നിന്നും പകരാം. അതിനാല്‍, അണുബാധ തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ആ സൂക്ഷ്മാണുക്കളെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുക എന്നതാണ്. 


2. എല്ലായ്പ്പോഴും നിങ്ങളുടെ കൈകള്‍ കഴുകുക

ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും ശേഷവും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും ടോയ്ലറ്റ് ഉപയോഗിച്ചതിനുശേഷവും കൈകള്‍ കഴുകിയെന്ന് ഉറപ്പുവരുത്തുക. 

 

3. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുക  
രോഗപ്രതിരോധകുത്തിവയ്പ്പ് പല രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറയ്ക്കുന്നു. നിങ്ങള്‍ക്കു ശുപാര്‍ശ ചെയ്യുന്ന പ്രതിരോധ കുത്തിവെയ്പ്പുകള്‍ കാലികമായി എടുക്കുക. 

 

4. ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുക. 

നിര്‍ദ്ദേശിക്കുമ്പോള്‍ മാത്രം ആന്റിബയോട്ടിക്കുകള്‍ കഴിക്കുക. ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കരുത്. നിങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ എടുക്കേ(null)തിന്റെ പുറകിലുള്ള യുക്തി വ്യക്തമായി ചോദിച്ച് മനസ്സിലാക്കുക. നിര്‍ദ്ദേശ എതിര്‍പ്പുകളോ അലര്‍ജികളോ ഇല്ലെങ്കില്‍ നിങ്ങളുടെ ആന്റിബയോട്ടിക്കിന്റെ എല്ലാ ഡോസുകളും എടുക്കുക. ഡോസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സുഖം തോന്നിയാല്‍ പോലും ഇത് ചെയ്ക. 

 

5. നിങ്ങള്‍ക്ക്  അണുബാധയുടെ ലക്ഷണങ്ങള്‍ ഉ(null)െങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കുക. 

നിങ്ങള്‍ക്ക് ഛര്‍ദ്ദിയോ ചുമയോ വയറിളക്കമോ പനിയോ ബാധിക്കുകയാണെങ്കില്‍ ജോലിയിലേക്കോ  ക്ലാസിലേക്കോ പോകാതിരിക്കുക. 

 

6. നിങ്ങള്‍ക്ക്  അസുഖമുള്ളപ്പോള്‍ മാസ്ക് ധരിക്കുക. സാധ്യമുള്ളപ്പോള്‍ ചുമയും തടയുക. 

നിങ്ങള്‍ രോഗസ്ഥിതനായി നിങ്ങള്‍ക്ക് ചുമയോ, തുമ്മലോ ഉകുമ്പോള്‍, നിങ്ങളുടെ ചെറിയ തുള്ളി ഉമിനീരിലും മ്യൂക്കസിലും വൈറസുകള്‍ ഉകുന്നു. ഇൗ വൈറസുകള്‍ നിങ്ങളുടെ ചുറ്റുമുള്ളവരിലേക്ക് വ്യാപിക്കുകയും അവരെയും രോഗികളാക്കുകയും ചെയ്യും. നിങ്ങള്‍ക്ക് സുഖം തോന്നാത്തപ്പോള്‍ മറ്റുള്ളവരിലേക്ക് അണുക്കള്‍ പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് മാസ്ക് ധരിക്കുന്നത്.


പല രാജ്യങ്ങളിലും, അസുഖമുള്ളപ്പോള്‍  മാസ്ക് ധരിക്കുന്ന സംസ്കാരം ഇനിയും പരിചയിച്ചിട്ടില്ല. ഇൗ പരിശീലനം സാധാരണമല്ലാത്തതിനാല്‍, പുറത്ത് മാസ്ക് ധരിക്കുന്നത് സുവ്യക്തമായി നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നിരുന്നാലും, നിങ്ങള്‍ക്ക് അസുഖമു(null)െങ്കില്‍ മാസ്ക് ധരിക്കുന്നത് അനുയോജിതമാണ്.അത് സാധ്യമല്ലെങ്കില്‍, നിങ്ങള്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ ടിഷ്യു ഉപയോഗിച്ച് വായും മൂക്കും മൂടിയോ, തുടര്‍ന്ന്  അത് സാനിറ്ററി രീതിയില്‍ നീക്കം ചെയ്യേ(null)തുമാണ്. ടിഷ്യു ഒന്നും കൈയ്യില്‍ ഇല്ലെങ്കില്‍പോലും നിങ്ങളുടെ കൈകളിലേതിനേക്കാള്‍ നിങ്ങളുടെ കൈമുട്ടിലേക്ക് ചുമക്കുന്നതോ തുമ്മുന്നതോ ഉചിതമാണ്. 

 

7. ഭക്ഷണം തയ്യാറാക്കുന്നതില്‍ ശുചിത്വം പാലിക്കുക. 

ഭക്ഷണം തയ്യാറാക്കുമ്പോള്‍ കൗ(null)റുകളും മറ്റ് അടുക്കള ഉപരിതലങ്ങളുംവൃത്തിയായി സൂക്ഷിക്കുക. കൂടാതെ, അവശേഷിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉടനടി ശീതീകരിക്കുക. വേവിച്ച ഭക്ഷണങ്ങള്‍ മുറിയുടെ താപനിലയില്‍ കൂടുതല്‍ സമയം തുടരാന്‍ അനുവദിക്കരുത്.

 

8. വേവിച്ച ഭക്ഷണം കഴിക്കുക,ശുദ്ധമായ വെള്ളവും കുടിക്കുക.

അസംസ്കൃത ഭക്ഷണങ്ങളോ അശുദ്ധമായ പച്ചക്കറികളോ കഴിക്കുന്നത് അണുബാധയ്ക്കും വയറിളക്കത്തിനും സാധ്യത വര്‍ദ്ധിപ്പിക്കും. പല രാജ്യങ്ങളിലും ടാപ്പ് വെള്ളം ഇപ്പോഴും ബാക്ടീരിയകളാല്‍ മലിനമാണ്. കുടിക്കുന്നതിനുമുമ്പ് വെള്ളം തിളപ്പിക്കുന്നതും നല്ലതാണ്.

 

9. ചെറുപ്രാണികളുടെ പ്രസരണം ഒഴിവാക്കുക.

കൊതുകളും ടിക്കുകളും ധാരാളം വൈറസുകളും ബാക്ടീരിയകളും, പരാന്നഭോജികളും ഉള്ളവയാണ്. ഒൗട്ട്ഡോര്‍ പ്രവര്‍ത്തനസമയത്ത് പ്രാണികളെ അകറ്റുന്ന റിപലന്റ്റുകള്‍ ഉപയോഗിക്കുക. കൊതുകുകളുടെ പ്രജനനം തടയുന്നതിന് നിങ്ങളുടെ വീടിനടുത്ത് വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ പുറത്തായിരിക്കുമ്പോള്‍ കീടനാശിനി രാസദ്രവ്യങ്ങള്‍ ഉപയോഗിക്കുക, എലി, പാറ്റ എന്നിവയെ ഒാടിക്കുന്നതിനായുള്ള രാസവസ്തുക്കളും ഉപയോഗിക്കാവുന്നതാണ്. 


10. എസ്ടിഡി തടയുക

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ കോ ഉപയോഗിക്കുക. എച്ച്.എ.വി., മറ്റ് ലൈംഗിക രോഗങ്ങള്‍(എസ്ടിസി) എന്നിവയ്ക്കായി പരിശോധന നടത്തുകയും ആവശ്യമെങ്കില്‍ നിങ്ങളുടെ പങ്കാളിയും പരിശോധന നടത്തുകയും, വര്‍ജ്ജനം പാലിക്കേതുമാണ്.

 

References

1 Mayo Clinic. (2017, March 08). Germs: Protect against bacteria, viruses and infection. Retrieved from https://www.mayoclinic.org/diseases-conditions/infectious-diseases/in-depth/germs/art-20045289

2 Knapton, S. (2015, August 18). 'Soft touch' doctors should be disciplined for over-prescribing antibiotics. Retrieved from https://www.telegraph.co.uk/news/science/science-news/11808015/Soft-touch-doctors-should-be-disciplined-for-over-prescribing-antibiotics.html

3 Laliberte, M. (n.d.). 12 Essential Questions to Ask Your Doctor Before Taking Antibiotics. Retrieved from https://www.rd.com/health/conditions/antibiotics-side-effects-questions/#card-1/


 

Related words.
Word of the month
New word